Sundareshwara temple

HISTORY

അദ്വൈത സിദ്ധാന്തത്തിന്റെ പ്രായോഗികതയായി ഏകലോക ദർശനത്തെയും വിശ്വമാനവികതയയും അവതരിപ്പിച്ച അവതാര പുരുഷനായ ഈശ്വരപുരുഷനാ ശ്രീ നാരായണ ഗുരുദേവൻ ആധുനിക യുഗത്തിലെ മാനവരാശിക്ക് ഇരുട്ടിലെ സൂര്യതേജസ്സായിരിക്കുന്നു. മാനവസമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരമായ മഹത്തായ ശ്രീനാരായണദർശനത്തെ കാരുണ്യ പൂർവ്വം ലോകത്തിനേകിയ ഈ ജഗത് ഗുരുവിൻ്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം നമുക്ക്സി ദ്ധിച്ചതാണ് ശ്രീ സുന്ദരേശ്വര ക്ഷേത്രവും ശ്രീ ഭക്തിസം വർദ്ധിനി യോഗവും. ഇന്നാട്ടിലെ വലിയ ഒരു സമൂഹം ജനതയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ അഭിവൃദ്ധിയുടെ ഒരു പ്രധാനചാലക ശക്തിയായ ഈ മഹാ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലേക്കും കർമ്മ മേഖലകളിലേക്കും ഒരു ചെറിയ കൈത്തിരി കത്തിക്കുവാനുള്ള ശ്രമം മാത്രമാണിവിടെ നടത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ ശേഖരത്തിൽ ലഭ്യമായ പഴയകാല മിനിട്ട്സ്മു തലായ രേഖകളും മറ്റ്ച രിത്ര രേഖകളും ചരിത്ര ഗ്രന്ഥങ്ങളും വളരെ സമയമെടുത്ത്പ രിശോധിച്ച് ഈ ലേഖനം കുറ്റമറ്റതാക്കുവാൻ പരമാവധി നടത്തിയിട്ടുണ്ട്. ശ്രീനാരായണഗുരുവിലും ശ്രീ സുന്ദരേശ്വര

മൂർത്തിയിലും ഉള്ള ഭക്തിയാലും ഈ മഹാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ജനസമൂഹത്തോടുള്ള പ്രതിബദ്ധതയാലും പ്രേരിതനായി മാത്രം സാഹിത്യകാരനോ ചരിത്ര ഗവേഷകനോ അല്ലാത്ത ഒരു എളിയ വ്യക്തി നടത്തുന്ന പരിശ്രമം അതുകൊണ്ടു തന്നെ പരിപൂർണ്ണമാകില്ല എന്നറിയാം.

എങ്കിലും പുതുതലമുറയിലെ ജിജ്ഞാസുക്കൾക്കും ചരിത്രപഠിതാ ക്കൾക്കും ഉപകാരപ്പെടുമാറാകണം എന്ന ലക്ഷ്യത്തോടെയാണത് തയ്യാറാക്കിയിരിക്കുന്നത്.

ക്ഷേത്രത്തിന്റെ ആവിർഭാവചരിത്രത്തിന് ഒരു ആമുഖം

നമ്മുടെ ഈ യോഗത്തിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രം മലബാറിലെ ഒരു സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന ചരി ത്രത്തിന്റെ കൂടി ഭാഗമാണ്. മലബാറിലെ ഈ നവോത്ഥാനം സംഭവിച്ചത്, ഭൗതിക ഐശ്വര്യത്തിന്റെ്റെയും ആത്മീയ പുരോഗ തിയുടെയും വസന്തം ഇവിടെ വിരിഞ്ഞത്, മുഖ്യമായും ഗുരുദേവൻ സംസ്ഥാപനം ചെയ്തുതന്ന തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രം എന്നീ മൂന്ന് മഹാക്ഷേത്രങ്ങ ളോട് അനുബന്ധമായാണ്.